Tuesday, August 28, 2018

പരിസ്ഥിതി ദിനാചരണം - ജൂൺ 5

മനസ്സ് നന്നാവട്ടെ ,

 ജൂൺ 5 പരിസ്ഥിതി ദിനം എല്ലാ വർഷവും പരിസ്ഥിതിയെ സംരക്ഷിക്കാനും  സ്നേഹിക്കാനും ആയി മാറ്റിവെച്ചിരിക്കുന്ന  ഒരു ദിവസം. പലപ്പോഴും നമ്മൾ  ചിന്തിക്കാറുണ്ട്   എല്ലാ വർഷവും ഈ ദിവസം  നമ്മൾ പരിസ്ഥിതി ദിനം ആചരിക്കാറുള്ളതല്ലേ എനിട്ടും എന്താ നമ്മുടെ പരിസ്ഥിതിക്ക് നഷ്ടവും ക്ലേശവും സംഭവിക്കുന്നത് ? നമ്മൾ നമ്മുടെ പരിസ്ഥിതിയെ മറ്റൊരാളായി കാണുന്നതുകൊണ്ടും എല്ലാ ദിവസവും പരിസ്ഥിതി ദിനം ആവാത്തത് കൊണ്ടും ആണെന്ന് തോന്നുന്നു ഇങ്ങനെ സംഭവിക്കുന്നത് . മനുഷ്യ ജീവന്റെ നിലനിൽപിന് ഏറ്റവും അത്യാവശ്യവും നിർണായകവും  ആയ ഒന്നാണ് പരിസ്ഥിതി ഇത് മനസിലാവാത കാലം വരെ പരിസ്ഥിതി നശിച്ചു കൊണ്ടേ ഇരിക്കും .

അതുകൊണ്ട് തന്നെ പരിസ്ഥിതിയുടെ ആവശ്യത്തെ പറ്റി വരും തലമുറക്ക് പറഞ്ഞു കൊടുക്കേണ്ടത് നമ്മൾ  ഓരോരുത്തരുടെയും ചുമതലയായി എടുക്കേണ്ടത് അത്യാവശ്യമാണ് . പരിസ്ഥിതി ദിനത്തോട് അനുബന്ധിച് ഞങ്ങൾ മുൻഗണന നൽകിയതും ഇതിനു തന്നെയാണ് . പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ചും സംരക്ഷിക്കേണ്ട  അത്യാവശ്യത്തെ കുറിച്ചും വരും തലമുറക്ക് പറഞ്ഞു നൽകുന്നതിനായി "നമ്മളും നമ്മുടെ പരിസ്ഥിതിയും" എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയും അതിന്ററെ ഉദ്ഗാടനം എസ് എൻ കോളേജ് ബോട്ടണി റിസർച്ച് വിഭാഗത്തിലെ ഡോക്ടർ രമേശ് നിർവഹിക്കുകയും ചെയ്തു . ഉദ്ഗാടന ചടങ്ങിൽ അദ്ദേഹം പരിസ്ഥിതിയുടെ സംരക്ഷണത്തെ കുറിച്ചും അതിന്റെ ആവശ്യത്തെ കുറിച്ചും കുട്ടികൾക് പറഞ്ഞു കൊടുത്തു  . എൻ എസ് എസ് കുട്ടികൾ സംഘടിപ്പിച്ച ഈ പരിപാടിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി ദത്ത് ഗ്രാമത്തിൽ പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിക്കുകയും ചെയ്തു . ഇതിനായി എൻ എസ് എസ് വിദ്യാർത്ഥികൾ പ്ലക്ക് കാർഡുകൾ നിർമിക്കുകയും ചെയ്തു.കുട്ടികളും പരിസ്ഥിതിയും തമ്മിൽ ബന്ധം സൃഷ്ടിക്കാൻ ഈ പരിപാടിക്ക് ആയി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .



ഈ പരിപാടിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹായത്തോടെ തൃപ്രയാർ സെന്റർ ഉം തൃപ്രയാർ അംബല പരിസരവും വൃത്തിയാക്കി.വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ ഷൈജു പരിപാടി ഉദ്ഗാടനം ചെയ്തു , പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു .