അധ്യാപക ദിനാഘോഷം - 5 സെപ്റ്റംബർ
മനസ്സ് നന്നാവട്ടെ ,
" മാതാ , പിതാ ,ഗുരു , ദൈവം " എന്നാണ് കുഞ്ഞുനാൾ മുതലേ നമ്മൾ പഠിച്ചിരിക്കുന്നത് . അമ്മയും അച്ഛനും കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സ്ഥാനം അധ്യാപകർക്കാണ് . അവർ ആണ് ദൈവത്തിലേക്ക് ഉള്ള വഴികാട്ടി . എല്ലാ ദിവസവും അവർ എല്ലാവരെയും ഒരുപോല്ലേ ആണ് കാണുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാം പറഞ്ഞു കൊടുക്കുകയും ചെയുകയും ചെയ്യുന്ന ഒരു അധ്യാപക ജീവിതം .
അവർ നമ്മുക്കുവേണ്ടി നമ്മളെ പഠിപ്പിക്കുവാനും നല്ല നിലയിൽ കാണുവാനും വേണ്ടി എന്തെല്ലാം ചെയുന്നു . അവരുടെ ജീവിതത്തിലെ കൂടുതൽ സമയവും അവർ നമ്മുടെ കൂടെ ആണ് ചിലവഴിക്കുന്നത് . എത്ര തിരക്കുകൾ ഉണ്ടായാലും നമ്മളെ പഠിപ്പിക്കാൻ അവർ നേരം കണ്ടെത്താറുണ്ട് . എല്ലാ ദിവസവും ജോലി ചെയുന്ന അവരുടെ സ്ഥാനത്തെ കുറിച് നമ്മൾ ചിന്തിക്കാറുണ്ടോ .
അവരുടെ സ്ഥാനം മനസിലാക്കാനും അവർക് ഒരു ദിവസം വിശ്രമിക്കാനും ആണ് ഞങ്ങൾ അധ്യാപകദിനം കൊണ്ട് ഉദേശിച്ചത് . എൻ എസ് എസ് വോളന്റീർസ് അന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക് പാഠ്യവിഷയങ്ങൾ എടുക്കുകയും അത് മനസിലാക്കി കൊടുക്കുകയും അധ്യാപകർക് കുറച് നേരം അവരുടെ വിഷയങ്ങൾ ഞങ്ങളെ ഏൽപിക്കുകയും ആണ് ചെയ്തത് . എൻ എസ് എസ്സിന്റെ എല്ലാ വോളന്റീർസും ഈ ദിവസം അധ്യാപകദിനം കുട്ടികളുടെയും അധ്യാപകരുടെയും കൂടെ ആഘോഷിച്ചു .
No comments:
Post a Comment