Saturday, September 1, 2018

ഈദ് ഉൽ ഫിത്തർ ആഘോഷം - സമൂഹ നോമ്പുതുറ

 മനസ് നന്നാവട്ടെ ,    

ഈദ് ഉൽ ഫിത്തർ ലോകത്തിലെ എല്ലാ മുസ്ലിം മത വിശ്വാസികളും സന്തോഷത്തോടെയും അച്ചടക്കത്തോടെയും ആഘോഷിക്കുകയും സ്നേഹം പങ്ക്‌വെക്കുകയും ചെയ്യുന്ന പെരുനാൾ ദിനം  . സൗഹാർദത്തിന്റെ നവ പുലരിയുമായി കുട്ടികൾ  ആഘോഷിക്കുന്ന പെരുനാൾ രാവ് . ഒരു മാസക്കാലം അവരുടെ അന്നപാനീയങ്ങൾ വെടിഞ്ഞും മറ്റുള്ളവരുടെ സന്തോഷങ്ങളിലും ദുകങ്ങളിലും പങ്കുചേർനും എല്ലാവരും അത് കൊണ്ടാടുന്നു . സ്നേഹവും സൗഹാർദവും പങ്കുവെക്കാനുള്ള ലോകത്തിനോടുള്ള ആഹ്വാനമാണ് ഈദ് ഉൽ ഫിത്തർ .
    എല്ലാ ദിവസവും വൈകുനേരം നിസ്കരിച് നോമ്പ് തുറക്കൽ ആണ് പതിവ് . നമ്മുടെ സമൂഹത്തിലുള്ള എല്ലാ വിശ്വാസികളും നോമ്പ് എടുക്കാറുണ്ട് . പക്ഷെ സമൂഹത്തിലെ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിചു ആവണമെന്നില്ല നോമ്പ് തുറക്കുന്നത് . എല്ലാവരും വീടുകളിലും പള്ളികളിലുമാണ് നോമ്പ് തുറക്കാറുള്ളത് . സ്നേഹവും സൗഹാർദവും പാക്കുവെക്കാൻ ഏറ്റവും നല്ല ഇടമാണ് നമ്മുടെ സമൂഹം അങ്ങനെ ആകുമ്പോൾ നോമ്പ് തുറ നമ്മുടെ സമൂഹത്തിൽ ആവുമ്പോൾ അതിന്റെ ആക്കം കൂടുകയും അതിന്റെ ഉള്ളിലുള്ള ചിന്തയെയും വിശ്വാസത്തെയും ഉയർത്താൻ സാധിക്കുകയും ചെയ്യും . ഇതായിരുന്നു ഞങ്ങളുടെ എൻ എസ് എസ് യൂണിറ്റിന്റെയും ലക്‌ഷ്യം . നമ്മൾ ചെയുന്നത് ഒരു വ്യക്തിക്കാവുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും വേണ്ടി ആവുമ്പോൾ . ഈ ആശയം ആണ് ഞങ്ങൾ നടത്തിയ സമൂഹ നോമ്പുതുറ കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചതും .
    ഞങ്ങളുടെ സ്കൂളിൽ എൻ എസ് എസ് വോളന്റീർസ് ജൂലൈ 13 ആം  തിയതി സംഘടിപ്പിച്ച  സമൂഹ നോമ്പുതുറയിൽ ദത്തു ഗ്രാമനിവാസികൾ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു . എല്ലാ ചിട്ടയോടും വിപുലതയോടും സംഘടിപ്പിച്ച  ഈ പരിപാടി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഗാടനം ചെയ്തു , എസ് എൻ ട്രസ്റ്റ് പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷധ വഹിച്ചു , സ്കൂൾ പ്രിൻസിപ്പൽ അമ്പിളി സതീഷ് ആശംസ അർപ്പിച്ചു . സമൂഹ നോമ്പുതുറയിൽ എല്ലാ വോളന്റീർസും പങ്കെടുക്കുകയും പരിപാടി വിജയകരമായി പൂർത്തിയാകാൻ മുൻകൈ എടുക്കുകയും ചെയ്ത . എല്ലാവര്ക്കും നമ്മുടെ സമൂഹത്തോട് ഉള്ള നമ്മുടെ പ്രദിബദ്ദത മനസ്സിലാവാൻ സാധിച്ചെന്നു വിശ്വസിക്കുന്നു.   


No comments:

Post a Comment