Tuesday, November 6, 2018

പുഴ സംരക്ഷണം - ഹരിതം ഹരിതസ്പർശം - ഒക്ടോബർ 11

മനസ്സ് നന്നാവട്ടെ , 

                        വെള്ളമില്ലാതെ ഭൂമിയിൽ ജീവൻ ഇല്ല എന്നല്ലേ ചെറുപ്രായം മുത്തല്ലേ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് . ഭൂമിയിലെ മുക്കാൽ ഭാഗവും വെള്ളമായിട്ടും കൊടിവെള്ളക്ഷാമം നേരിടുന്ന ഒരു സംസ്ഥാനം ആണ് നമ്മുളുടേതും . ഇത്രയധികം ജലസ്രോതസുകളും , പുഴകളും , നദികളും, തടാകങ്ങളും എല്ലാം ഉണ്ടായിട്ടും എങ്ങനെ ഏതു സംഭവിച്ചു എന്ന് ആർക്കും അറിയില്ല .  

                        ദിനം പ്രതിദിനം വർധിച്ചുവരുന്ന ജല്ല മലിനീകരണവും , പുഴകളും നദികളുടെയും ഇടം കൈയേറുന്നതുമാണ് ഇതിനെല്ലാം കാരണം . കുടിവെള്ളം കിട്ടുന്ന മുഖ്യ സ്രോതസ്സായ പുഴകൾ ഇന്ന് മലിനീകരണത്തിന്റെ അങ്ങേ അറ്റം എത്തിയിരിക്കുന്നു . ഇങ്ങനെ ഉള്ള സമയത് നമ്മളുടെ പുഴകളും നദികളും സംരക്ഷിക്കുകയും അത് മലിനമാകാതെ നോക്കുകയും ചെയേണ്ടത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമായി മാറിയിരിക്കുകയാണ് . 

                        ഈ ആശയം എല്ലാ എൻ എസ് എസ് വോളന്റീയർമാരും മനസിലാക്കിയത് ഹരിതം ഹരിതസ്പർശം പരിപാടിയുടെ ഭാഗമായി തൃപ്രയാർ പുഴ സംരക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്തപ്പോഴാണ് . എല്ലാ എൻ എസ് എസ് വോളന്റീർസ് ചേർന്ന് പുഴയും പുഴയോരവും വൃത്തിയാക്കുകയും , പ്ലാസ്റ്റിക് മുതലായ ദൂഷ്യ വസ്തുക്കൾ മാറ്റി ശുചീകരിക്കുകയും ചെയ്തു . 


ഗാന്ധിജയന്തി ദിനാചരണം - സ്വച്ഛ് ഭാരത് - ഒക്ടോബർ 2

മനസ്സ് നന്നാവട്ടെ , 

                       നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു സുവർണ ഇന്ത്യയെ സ്വപ്നം കണ്ടിരുന്ന ഒരാളാണ്. അദ്ദേഹം സ്വാതന്ത്രയത്തെക്കാൾ അധികം അത്യാവശ്യമായി കരുതിയിരുന്ന ഒന്നാണ് ശുചിത്വം . അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു സ്വാതന്ത്ര്യം എങ്കിൽ അദ്ദേഹത്തിന്റെ ശ്വാസം ആയിരുന്നു ശുചിത്വം . ഗാന്ധിജിയുടെ നിരന്തര ജീവിതത്തിലും അദ്ദേഹം ശുചിത്വത്തിനു വലിയ മഹത്വം നൽകിയിരുന്നു , മറ്റുള്ളവരെ ഉപദേശിക്കുന്നതിനേക്കാൾ സ്വയം ചെയ്തു കാണിച്ചു കൊടുക്കുക എന്നതിലാണ് ഗാന്ധിജി വിശ്വസിച്ചിരുന്നത് . 

                      അദ്ദേഹത്തിന്റെ ഈ സ്വപ്നം സഫലീകരിക്കാനായി നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോധി തുടക്കം കുറിച്ച പരിപാടിയാണ് സ്വച്ഛ് ഭാരത് അഭിയാൻ . നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച ഒരു ശുചിത്വ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്‌ഷ്യം . എല്ലാ സാമൂഹ്യ സേവന സംഘടനകളും വിദ്യാലയങ്ങളും എല്ലാവരും ഈ പരിപാടിയിൽ ഒത്തുചേർന്നു പ്രായത്തിനിക്കുന്നുണ്ട്. ഒരു പുതിയ ഇന്ത്യയെ നിർമിക്കുക എന്ന ലക്ഷ്യത്തോടെ തുടഗിയ ഈ പരിപാടി തുടങ്ങിയത് 2014 ഒക്ടോബർ 2 ന് ആണ് . 

                             അതുകൊണ്ട് തന്നെ ഈ ആഴ്ച സേവനവാരം ആയി എല്ലാവരും ആചരിക്കാറുണ്ട് . ഞങ്ങളും ഈ ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയാണ് ചെയ്തത്. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വോളന്റീർസ് എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും കുട്ടികൾക്കു ലഘു ഭക്ഷണം വിതരണം ചെയുകയും ചെയ്തു . സ്കൂളിൽ നടന്ന ഈ പരിപാടി സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ ശ്രീ സി എസ് മണികണ്ഠനും , പ്രിൻസിപ്പൽ ശ്രീമതി അമ്പിളി സതീഷും കൂടി ഉദ്ഘാടനം ചെയ്തു .



എൻ എസ് എസ് ദിനാചരണം - സെപ്തംബർ 24

മനസ്സ് നന്നാവട്ടെ ,  

                       എൻ എസ് എസ് ദിനം ഓരോ എൻ എസ് എസ് വോളന്റീർസും ഓർക്കേണ്ട ഒരു ദിവസം ആണ് . 1969 ഇൽ നാഷണൽ സർവീസ് സ്കീം എന്ന പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ അതിന്നു പ്രധാനമായും കുട്ടികളിൽ സമൂഹവുമായി ബന്ധിക്കുക എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു . ഇന്ന് നമ്മൾ എല്ലാവർക്കും ഇതിന്റെ മഹത്വം തിരിച്ചറിയാം . പല കാര്യങ്ങളിലും കുട്ടികൾ ഏർപ്പെടുകയും സമൂഹവും വിദ്യാർത്ഥികളുമായി ഒരു അടുപ്പം സൃഷ്ടിക്കാനും എൻ എസ് എസ്സിലൂടെ സാധിച്ചിട്ടുണ്ട് . 

                      സാമൂഹ്യ പ്രവർത്തനത്തിലുപരി വ്യക്തിത്വവികസനമാണ് എൻ എസ് എസ് എന്നാണു ഞാൻ മനസിലാക്കിയിരിക്കുന്നത് . ഒരു നല്ല വ്യക്തിത്വം ഉള്ള വിദ്യാർത്ഥി ആണ് എല്ലാ സമൂഹത്തിനും ആവശ്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത് . എൻ എസ് എസ് ദിനം ആയ സെപ്തംബർ 24 ന് കുട്ടികളിൽ എല്ലാവരിലും ഈ ബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് . എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി എൻ എസ് എസ് വോളന്റീർസ് എല്ലാവരും സൂചികരണ പ്രവർത്തനങ്ങളിൽ ഏർപെടുകയുണ്ടായി . ദത്ത്‌ ഗ്രാമത്തിലെ ടിപ്പു സുൽത്താൻ റോഡ് വോളന്റീർസ് എല്ലാവരും ചേർന്ന് വൃത്തിയാക്കി . നമ്മുടെ സമൂഹത്തിൽ നമ്മൾ ഓരോരുത്തരുടെയും ആവശ്യം എല്ലാ വിദ്യാർത്ഥികൾക്കും മനസിലാക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു .     

                    

പാഥേയം - പൊതിച്ചോറ് വിതരണം - സെപ്റ്റംബർ 15,സെപ്റ്റംബർ 27

മനസ്സ് നന്നാവട്ടെ , 

                    നമ്മൾ എല്ലാവരും ദിവസവും മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നവർ ആണ് . ഇതിൽ ചിലർ  കഴിക്കുന്ന ഭക്ഷണം മതിയാകുന്നവരും ആണ് , പക്ഷെ ചിലപ്പോഴെങ്കിലും നമ്മുടെ മനസിലിലേക്ക് ഓടി വരുന്ന ഒരു കാര്യമുണ്ട് , നമ്മളെക്കാൾ പാവപെട്ട ഒരു നേരം ഭക്ഷണം കഴിക്കാനോ വാങ്ങാനോ സാധിക്കാത്ത എത്രയോ പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് . ഇതിൽ പലരും രോഗികളും പാവപ്പെട്ടവരും ആണ് .

                    അവർക് ഒരു നേരത്തെ ഭക്ഷണം കിട്ടിയാൽ തന്നെ സന്തോഷമാണ് . ഇങ്ങന്നെ ഉള്ളവരെ സഹായിക്കുക എന്നുള്ളത് മനുഷ്യൻ എന്ന രീതിയിൽ സമൂഹത്തിനോടുള്ള നമ്മുടെ കർത്തവ്യമാണ് . ഒട്ടുമിക്യ എല്ലാ ഗവണ്മെന്റ് ആശുപത്രിയിലെ രോഗികളും  പാവപെട്ട വീടുകളിൽ നിന്നുള്ളവരായിരിക്കും . 

                   അവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഞങ്ങൾ പാഥേയം , പൊതിച്ചോറ് വിതരണത്തിന് തുടക്കം കുറിച്ചത് . ഈ പരിപാടിയുടെ ഭാഗമായി തൃപ്രയാർ ഹെൽത്ത് സെന്ററിയിലെ കെടുത്തി ചികിത്സയിൽ കഴിയുന്ന എല്ലാ രോഗികൾക്കും എൻ എസ് എസ് വോളന്റീർസ് പൊതിച്ചോറുകൾ വിതരണം ചെയ്തു . പൊതിച്ചോർ വിതരണ പരിപാടിയുടെ ഉദ്ഗാടനം പി ടി എ പ്രസിഡന്റ് സി എസ് മണികണ്ഠൻ നിർവഹിച്ചു . ഈ പരിപാടിയിലൂടെ കുട്ടികൾക് സാമൂഹ്യപ്രതിബദ്ധത വര്ധിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു .പരിപാടിയുടെ തുടർച്ചയായി തൃപ്രയാർ ആശുപത്രിയില്ലെ രോഗികൾക്കും തൃപ്രയാർ അമ്പലനടയിലെ നിരാലംബർക്കും സെപ്റ്റംബർ 27 ആം തിയതി പൊതിച്ചോർ വിതരണം ചെയ്തു .


എൻ എസ് എസ് ഓറിയന്റഷൻ - ബിനീഷ് സർ ,പി എ സി - 14 സെപ്റ്റംബർ

 മനസ്സ് നന്നാവട്ടെ , 

                     നമ്മൾ എല്ലാവരും  ഒരു കാര്യത്തെ കുറിച് അറിയുകയും മനസിലാക്കുകയും ചെയ്‌താൽ മാത്രമേ നമ്മുക് അതിനോട് ആസ്പദമായി എന്തെങ്കിലും ചെയ്യുവാനും എങ്ങനെ ചെയ്യണം എന്ന് ചിന്തിക്കാനും സാധിക്കുകയുള്ളു . അത് എന്ത് തന്നെ ആയാലും നമ്മുക് അതിനെ കുറിച്ച ഒരു ചെറിയ ധാരണ അത്യാവശ്യം ആണ് എന്നാൽ മാത്രമേ നമ്മുക് എങ്ങനെ ആണ് പ്രവർത്തിക്കേണ്ടതെന്നും എങ്ങനെ മുന്നോട്ട് പോണം എന്നും വ്യക്തമാകൂ . 

                    ഇതിനു എല്ലാത്തിനും നമ്മെ നയിക്കാൻ ഒരാൾ വേണം . നമ്മുക് അതിനെ കുറിച് പറഞ്ഞു തന്നാൽ മാത്രമേ നമ്മൾ ആ വഴി സഞ്ചരിക്കുകയും ചെയ്യുകയുള്ളൂ . എൻ എസ് എസ് ഇൽ ആയാലും നമ്മുക് അതിന്നെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും ഒക്കെ നമ്മുക് അറിഞ്ഞിരിക്കണം .    

                     ഈ അറിവാണ് നമ്മുക് ആവശ്യം . കൊടുങ്ങലൂർ ക്ലസ്റ്ററില്ലേ പി എ സി ആയ ബിനീഷ് സർ ആണ് ഞങ്ങളുടെ സ്കൂളിലെ എൻ എസ് എസ് പ്ലസ് വൺ വോളന്റീർസിന് ഈ അറിവ് പകർന്നു നൽകിയത് . എൻ എസ് എസ് ഓറിയന്റഷന്റെ ഭാഗമായി ബിനീഷ് സർ എല്ലാ പ്ലസ് വൺ വോളന്റീർസിനും ക്ലാസ് എടുക്കുകയും എൻ എസ് എസ് നെ പറ്റി കുട്ടികൾക്കു അറിവ് പകർന്നു കൊടുക്കുകയും ചെയ്തു .

Sunday, November 4, 2018

ഇനി ഒരു പ്രളയത്തെ എങ്ങനെ അതിജീവിക്കാം - ഡിജി ലോക്കർ - സെപ്റ്റംബർ 10

മനസ്സ് നന്നാവട്ടെ ,

                        കേരളം നൂറ് വർഷങ്ങൾക്കുശേഷം കണ്ട പ്രളയത്തെ എല്ലാവരും അതിജീവിച്ചു എങ്കിലും തീരാത്ത വൻ നാശനഷ്ടങ്ങൾ നടത്തിയാണ് പ്രളയം നമ്മെ വിട്ടു പോയത് . ഇനി ഈ നാശനഷ്ടങ്ങൾ മാറ്റി സാധാരണ ജീവിതത്തിലേക് തിരിച്ചു വരാൻ മാസങ്ങൾ എടുത്തേക്കാം . പ്രളയം ആദ്യമായി വന്ന കാരണമാകാം ഇത്രയധികം നാശനഷ്ടം സംഭവിച്ചത് . ഇനി നമ്മുക് ചെയാൻ സാധിക്കുന്നത് മുൻകരുതലുകൾ എടക്കുക എന്നത് മാത്രമാണ് . മുൻകരുതലുകൾ എടുക്കുകയാണെകിൽ നമ്മളുടെ നാശനഷ്ടവും കുറയും . കഴിഞ്ഞുപോയ പ്രളയത്തെ ഓർത്തു നില്കാതെ മുന്നോട്ടു പോകുകയും ഇനി ഇങ്ങനെ ഒരു സ്ഥിതി വന്നാൽ അതിന്നെ എങ്ങനെ നേരിടാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു .

                        സാങ്കേതിക വിധ്യ ഉപയോഗിച് നമ്മുക് പല കാര്യങ്ങളും എളുപ്പത്തിൽ ആകുവാൻ സാധിക്കും ഏന് എല്ലാവര്ക്കും അറിയുന്നതാണെങ്കിലും ഭൂരിഭാഗം എല്ലാവരും അതിനെ കുറിച്ച ചിന്തിക്കാറില്ല. ഈ പ്രളയത്തിൽ തന്നെ  സെര്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള പല ഡോക്യൂമെന്റുകളും നഷ്ടപെട്ട കുറെ പേർ ഉണ്ടാകാം . ഇനി അതെല്ലാം തിരിച്ചു കിട്ടണമെങ്കിൽ എത്ര നാളുകൾ എടുത്തേക്കാം , എത്ര ദിവസങ്ങൾ അതിനുവേണ്ടി ചിലവഴികണം , എത്ര ഓഫീസുകൾ കേറിയിറങ്ങണം . പക്ഷെ അത് കിട്ടുന്നതുവരെ നമ്മൾ എന്ത് ചെയ്യും ? ഇങ്ങനത്തെ പ്രശ്നങ്ങൾ തരണം ചെയാൻ ആണ് പല സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നത് . ഡിജി ലോക്കർ എന്ന മൊബൈൽ ആപ്പ് അതിലൊന്നാണ് . ഈ ആപ്പിലൂടെ നമ്മുക് നമ്മളുടെ വിലപ്പെട്ട രേഖകളും സെർട്ടിഫിക്കറ്റുകളും സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ് . ഗവണ്മെന്റ് അംഗീകരിച്ച ആപ്പ് ആയതുകൊണ്ട് ഇത് നൂറ് ശതമാനവും സുരക്ഷിതമാണ് 

                  സാക്ഷരതാ ദിനത്തിൽ ദത്ത്‌ ഗ്രാമത്തിൽ ക്ലാസ് എടുത്തു നൽകിയപ്പോൾ ഡിജി ലോക്കറിനെ കുറിച് പറഞ്ഞു കൊടികുകയുണ്ടായി . അത് പക്ഷെ എല്ലാവര്ക്കും അറിയണം എന്ന് ഇല്ലല്ലോ എന്ന ചിന്ത വന്നപ്പോഴാണ് ഇത് ചെയ്തു കൊടുത്തുകൂടെ എന്ന് ആലോചിച്ചത് . എൻ എസ് എസ് വോളന്റീർസിന്റെ നേതൃത്വത്തിൽ ദത്ത്‌ ഗ്രാമനിവാസികൾക് ഡിജി ലോക്കർ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നും അതിൽ നമ്മുക്ക് എങ്ങനെ നമ്മുടെ രേഖകൾ ലിങ്ക് ചെയാം എന്നും പറഞ്ഞു കൊടുക്കുകയുണ്ടായി . ദത്ത്‌ ഗ്രാമത്തിലെ  വീടുകളിൽ കയറി അവർക് ഡിജി ലോക്കർ ആപ്പ് ഇൽ ആധാർ ലിങ്ക് ചെയ്തു കൊടുക്കുകയും ആവശ്യമുള്ളവർക് അവരുടെ സർട്ടിഫിക്കറ്റ് ലിങ്ക് ചെയ്തു കൊടുക്കുകയും ചെയ്തു . ഇനി ഒരു പ്രളയമോ മഹാവിപത്തോ വരാണെങ്കിൽ തന്നെ നമ്മുടെ രേഖകളും മറ്റും നമ്മുക് സുരക്ഷിതമായി നമ്മുടെ കൈകളിൽ തന്നെ ഉണ്ടാകും എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തി . 



Saturday, November 3, 2018

സാക്ഷരതാദിനാഘോഷം - സെപ്റ്റംബർ 8

മനസ്സ് നന്നാവട്ടെ , 

                       നമ്മുടെ മലയാളത്തിൽ ഒരു പഴഞ്ചോലുണ്ട് " നാടോടുമ്പോ നടുവേ ഓടണം " . നമ്മുടെ ലോകം ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുകയാണ് . ഈ ലോകത്തിനൊപ്പം നമ്മൾ മാറി ഇല്ലെങ്കിൽ നമ്മൾ വളരെ പിന്നിലായിപ്പോകും . ഇപ്പോൾ എല്ലാവരും ഓടിക്കൊണ്ടിരിക്കുകയാണ് , എല്ലാം വേഗത്തിലാകാനുള്ള ഒരു ഓട്ടപാച്ചിൽ . മനുഷ്യർ ഒരു ദിവസം കൊണ്ട് ചെയേണ്ടത് ഒരു മണിക്കൂറുകൊണ്ടും , ഒരു മാസത്തിൽ ചെയേണ്ടത് ഒരു ദിവസം കൊണ്ടും ചെയാൻ ആഗ്രഹിക്കുന്നു . ഇതിനുവേണ്ടി പല പുതിയ സാങ്കേതിക വിദ്യകളും അവർ കണ്ടു പിടിച്ചു . ഇപ്പോൾ ഒരു ദിവസം പോയി ക്യു നിന്നു ചെയ്യണ്ട കാര്യം നമ്മുടെ വീട്ടിലിരുന്നു ഒരു ക്ലിക്കിൽ ചെയാൻ സാധിക്കുന്ന വിധം ആയിരിക്കുന്നു . 

                        ഇന്ത്യയിൽ ഈ പരിപാടി ഗവണ്മെന്റ് നേതൃത്വം കൊടുത്തു " ഡിജിറ്റൽ ഇന്ത്യ " എന്ന പേരിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു . കമ്പ്യൂട്ടറും മറ്റും അറിയാത്തവർക് ഈ പരിപാടിയിലൂടെ അത് പറഞ്ഞുകൊടുക്കുകയും അതിന്റെ ഉപയോഗവും മറ്റും മനസിലാക്കികൊടുക്കുകയും അവരെ ഇത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ആണ് ഡിജിറ്റൽ ഇന്ത്യ പരിപാടി ലക്‌ഷ്യം ഇടുന്നത് . നമ്മളുടെ ചുറ്റുപാടുകളിൽ തന്നെ ഇതൊന്നും അറിയാത്ത എന്തോരം ആളുകൾ താമയ്ക്കുന്നുണ്ടാവും . അവരെ ഒന്ന് സഹായിക്കുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ നമ്മുക് വരുത്തുവാൻ സാതിക്കും. 

                          ഈ സാക്ഷരതാ ദിനത്തിൽ ഞങ്ങൾ ഇതേ ലക്ഷ്യത്തോടെ ആണ് മുന്നേറിയത് . ഞങ്ങളുടെ ദത്ത്‌ ഗ്രാമത്തിൽ ഡിജിറ്റൽ ഇന്ത്യ എന്ന പരിപാടിയെ കുറിച്ച് പരിചയപ്പെടുത്തുകയും ദത്ത് ഗ്രാമ നിവാസികൾക് ഇ-പേമെന്റ് , ഓൺലൈൻ ഷോപ്പിംഗ് മറ്റും എങ്ങനെ ചെയാൻ സ്ഥിക്കും എന്ന് വോളന്റീർസ് ക്ലാസ് എടുത്തു നൽകി . കൂടാതെ "ഡിജി ലോക്കർ " എന്ന മൊബൈൽ ആപ്പ് എങ്ങനെ ഉപയോഗപ്രദമാണ് നമ്മുടെ സെര്ടിഫിക്കറ്റുകളും മറ്റും സൂക്ഷിക്കാൻ എന്ന് പറഞ്ഞു നൽകി . കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കാൻ വോളന്റീർസ് പാടിപിച്ചുകൊടുത്തു . ദത്ത്‌ ഗ്രാമത്തിൽ നടന്ന ഈ പരിപാടി സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ ശ്രീ സി എസ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു . പരിപാടിയിലൂടെ ദത്ത്‌ ഗ്രാമനിവാസികൾക് കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കാനും അതിൽ എങ്ങനെ നമ്മുക് ബില്ലുകളും മറ്റും വീട്ടിലിരുന്നു തന്നെ അടക്കാൻ സാധിക്കും എന്നും മനസിലാക്കി കൊടുത്തു .