നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു സുവർണ ഇന്ത്യയെ സ്വപ്നം കണ്ടിരുന്ന
ഒരാളാണ്. അദ്ദേഹം സ്വാതന്ത്രയത്തെക്കാൾ അധികം അത്യാവശ്യമായി കരുതിയിരുന്ന
ഒന്നാണ് ശുചിത്വം . അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു സ്വാതന്ത്ര്യം എങ്കിൽ
അദ്ദേഹത്തിന്റെ ശ്വാസം ആയിരുന്നു ശുചിത്വം . ഗാന്ധിജിയുടെ നിരന്തര
ജീവിതത്തിലും അദ്ദേഹം ശുചിത്വത്തിനു വലിയ മഹത്വം നൽകിയിരുന്നു ,
മറ്റുള്ളവരെ ഉപദേശിക്കുന്നതിനേക്കാൾ സ്വയം ചെയ്തു കാണിച്ചു കൊടുക്കുക
എന്നതിലാണ് ഗാന്ധിജി വിശ്വസിച്ചിരുന്നത് .
അദ്ദേഹത്തിന്റെ ഈ സ്വപ്നം സഫലീകരിക്കാനായി നമ്മുടെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോധി തുടക്കം കുറിച്ച പരിപാടിയാണ് സ്വച്ഛ്
ഭാരത് അഭിയാൻ . നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച ഒരു ശുചിത്വ
ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്‌ഷ്യം . എല്ലാ
സാമൂഹ്യ സേവന സംഘടനകളും വിദ്യാലയങ്ങളും എല്ലാവരും ഈ പരിപാടിയിൽ
ഒത്തുചേർന്നു പ്രായത്തിനിക്കുന്നുണ്ട്. ഒരു പുതിയ ഇന്ത്യയെ നിർമിക്കുക എന്ന
ലക്ഷ്യത്തോടെ തുടഗിയ ഈ പരിപാടി തുടങ്ങിയത് 2014 ഒക്ടോബർ 2 ന് ആണ് .
അതുകൊണ്ട് തന്നെ ഈ ആഴ്ച സേവനവാരം ആയി
എല്ലാവരും ആചരിക്കാറുണ്ട് . ഞങ്ങളും ഈ ദിനത്തിൽ സ്കൂളും പരിസരവും
വൃത്തിയാക്കുകയാണ് ചെയ്തത്. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ
വോളന്റീർസ് എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും
കുട്ടികൾക്കു ലഘു ഭക്ഷണം വിതരണം ചെയുകയും ചെയ്തു . സ്കൂളിൽ നടന്ന ഈ പരിപാടി
സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ ശ്രീ സി എസ് മണികണ്ഠനും , പ്രിൻസിപ്പൽ
ശ്രീമതി അമ്പിളി സതീഷും കൂടി ഉദ്ഘാടനം ചെയ്തു .
No comments:
Post a Comment