Saturday, September 15, 2018

ദത്ത് ഗ്രാമ വിവരശേഖരണ സർവ്വേ - സെപ്റ്റംബർ 6

മനസ്സ് നന്നാവട്ടെ ,

                    നമ്മുക് നമ്മുടെ സമൂഹത്തില എത്ര ആളുകളെ അറിയാം ?  എന്തൊക്കെ അറിയാം ? ഇങ്ങന്നെ ചിന്തിച്ചു തുടങ്ങുബോഴേകും നമ്മൾ ആ ചിന്ത അവിടെ തന്നെ വെച് നിർത്തിയിട്ടിട്ടുണ്ടാവും . കാരണം നമ്മുക് അതികം ഒന്നും അറിയില്ല . ഒരു വ്യക്തിക് അവരുടെ സമൂഹത്തെ കുറിച്ച് അറിയില്ല എന്ന് പറയുന്നത് അത്ര നല്ല കാര്യം അല്ലല്ലോ . നമ്മൾ നമ്മുടെ ജീവിതത്തിന് അർഥം നൽകുന്നത് മറ്റുള്ളവർ നമ്മളെ അറിയുമ്പോഴും മറ്റുള്ളവരെ നമ്മൾ അറിയുമ്പോഴും ആണ് .

                    അതുപോലതന്നെ നമ്മുടെ യൂണിറ്റിന് നമ്മുടെ ദത്ത് ഗ്രാമത്തെ കുറിച്  അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്  എന്നാൽ മാത്രമേ നമ്മളുടെ ഗ്രാമത്തിലെ സ്ഥിതിയെ പറ്റിയും അവിടത്തെ നിവാസികളുടെ ആവശ്യത്തെ പറ്റിയും നമ്മുക് അറിയാനും അതിനു ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കാനും സാധിക്കുകയുള്ളു . 

                     അതിനുവേണ്ടി ആണ് ഞങ്ങൾ ദത്ത് ഗ്രാമത്തിൽ വിവരശേഖരണ സർവ്വേ സംഘടിപ്പിച്ചത് . ഇതിനുവേണ്ടി എൻ എസ് എസ് വോളന്റീർസിനെ ഗ്രൂപ്പുകളായി തിരിച് ദത്ത് ഗ്രാമത്തിന്റെ പല ഭാഗങ്ങളിലേക്ക് വിടുകയും വിവരങ്ങൾ ശേഖരിച് അത് ഡോക്യുമെന്റ് ചെയുകയും ചെയ്തു . ഇതിലൂടെ ദത്ത് ഗ്രാമത്തിലെ അത്യാവശ്യങ്ങൾ മനസിലാക്കാൻ സാധിച്ചു.

അധ്യാപക ദിനാഘോഷം - 5 സെപ്റ്റംബർ

മനസ്സ് നന്നാവട്ടെ ,                                         

                    " മാതാ , പിതാ ,ഗുരു , ദൈവം " എന്നാണ് കുഞ്ഞുനാൾ മുതലേ നമ്മൾ പഠിച്ചിരിക്കുന്നത് . അമ്മയും അച്ഛനും കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സ്ഥാനം അധ്യാപകർക്കാണ് . അവർ ആണ് ദൈവത്തിലേക്ക് ഉള്ള വഴികാട്ടി . എല്ലാ ദിവസവും അവർ എല്ലാവരെയും ഒരുപോല്ലേ ആണ് കാണുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാം പറഞ്ഞു കൊടുക്കുകയും ചെയുകയും ചെയ്യുന്ന ഒരു അധ്യാപക ജീവിതം .

                     അവർ നമ്മുക്കുവേണ്ടി നമ്മളെ പഠിപ്പിക്കുവാനും നല്ല നിലയിൽ കാണുവാനും വേണ്ടി എന്തെല്ലാം ചെയുന്നു . അവരുടെ ജീവിതത്തിലെ കൂടുതൽ സമയവും അവർ നമ്മുടെ കൂടെ ആണ് ചിലവഴിക്കുന്നത് . എത്ര തിരക്കുകൾ ഉണ്ടായാലും നമ്മളെ പഠിപ്പിക്കാൻ അവർ നേരം കണ്ടെത്താറുണ്ട് .  എല്ലാ ദിവസവും ജോലി ചെയുന്ന അവരുടെ സ്ഥാനത്തെ കുറിച് നമ്മൾ ചിന്തിക്കാറുണ്ടോ . 

                   അവരുടെ സ്ഥാനം മനസിലാക്കാനും അവർക് ഒരു ദിവസം വിശ്രമിക്കാനും ആണ് ഞങ്ങൾ അധ്യാപകദിനം കൊണ്ട് ഉദേശിച്ചത് . എൻ എസ് എസ് വോളന്റീർസ് അന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക് പാഠ്യവിഷയങ്ങൾ എടുക്കുകയും അത് മനസിലാക്കി കൊടുക്കുകയും അധ്യാപകർക് കുറച് നേരം അവരുടെ  വിഷയങ്ങൾ ഞങ്ങളെ ഏൽപിക്കുകയും ആണ് ചെയ്തത് . എൻ എസ് എസ്സിന്റെ എല്ലാ വോളന്റീർസും ഈ ദിവസം അധ്യാപകദിനം കുട്ടികളുടെയും അധ്യാപകരുടെയും കൂടെ ആഘോഷിച്ചു .

ഗ്രന്ടപേരെന്റ്സ് ഡേ - സെപ്റ്റംബർ 1

മനസ്സ് നന്നാവട്ടെ ,

                    പണ്ടത്തെ കാലത്തെ കുറിച് ആലോചിക്കുമ്പോൾ എല്ലാവർക്കും സന്തോഷം ആണ് . നമ്മുടെ കുട്ടികാലം എത്ര മനോഹരം , എന്ത് കുരുത്തക്കേടുകൾ കാണിച്ചാലും കുഴപ്പം ഉണ്ടാവില്ല , എത്ര കളിച്ചാലും മതിയാവില്ല , എന്നും അമ്മാമയുടെയോ അച്ചാച്ചന്റെയോ കൂടെ ഇരുന്നു കളിക്കാം കഥ കേൾക്കാം , പടികണ്ട ആവശ്യമേ ഇല്ല .  സുന്ദരം ആയ കുട്ടിക്കാലത്തു  നമ്മളെ താലോലികാനും തലോടാനും നേരം കണ്ടെത്തിയവരാണ് നമ്മുടെ അച്ഛനമ്മമാരും അച്ചാച്ചനും അമ്മാമയും ഒക്കെ.

                    അച്ഛൻ അമ്മമാർ ജോലിക്കു പോകുന്ന വീട്ടിൽ അച്ചാച്ചനും അമ്മാമയും തന്ന്നെ ആണ് നമ്മളെ നോക്കുന്നത് . പക്ഷെ നമ്മൾ വലുതായപ്പോൾ  വയസു കൂടി അപ്പോൾ പണ്ടത്തെ പോല്ലേ നമ്മൾ അവരോട് മിണ്ടാനോ കളിക്കാനോ നിൽക്കാറില്ല . പക്ഷെ അവർക് നമ്മളോടോള്ള സ്നേഹം എപ്പഴും കുറഞ്ഞട്ടില്ല അവര്ക് ഇപ്പോഴും നമ്മൾ കുഞ്ഞി കുട്ടികൾ തന്നെയാണ് . അപ്പോൾ അവരോടൊപ്പം സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തേണ്ടത് നമ്മളുടെ ചുമതലയാണ് . 

                   ഗ്രന്ടപേരെന്റ്സ് ഡേ ആഘോഷിക്കുന്നതിലൂടെ അവരുടെ ഒപ്പം സംവതിക്കുക എന്ന ലക്‌ഷ്യം ആയിരുന്നു ഞങ്ങളുടേത് . ഇതിന്റെ ഭാഗമായി അവരോട് ഒപ്പം സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും അവരുടെ കാലത്തെ കുറിച്ച അവർ സംസാരിക്കുകയും ചെയ്തു . പങ്കെടുത്ത എല്ലാവര്ക്കും സ്നേഹോപഹാരങ്ങൾ നൽകി ഞങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു .

Thursday, September 13, 2018

കൈതാങ് - ദുരിതാശ്വാസ പ്രവർത്തനങ്ങൾ

മനസ്സ് നന്നാവട്ടെ ,

                   കേരളം നേരിട്ട മഹാപ്രളയം നമ്മുക് എല്ലാവര്ക്കും ഒരു ഞെട്ടൽ തന്നെ ആണ് . 100 കൊല്ലത്തിനു ശേഷം നമ്മെ ബാധിച്ച  നാശ നഷ്ടങ്ങൾ ആണ് സമ്മാനിച്ചത് . പാവപ്പെട്ടവരെ ആണ് ഇത് കൂടുതൽ ബാധിച്ചത് . ഈ ദുരിതത്തിൽ  പെട്ട എല്ലാവരെയും സഹായിക്കാൻ നമ്മുക് സാധിക്കില്ലെങ്കിലും കഴിയാവുന്നത്രെ നമ്മൾ സഹായിക്കേണ്ടത് നമ്മുടെ കർത്തവ്യം ആയി മാറുന്നു . 

                  ദുരിതാശ്വാസ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ക്യാമ്പില്ലേക്ക് ഉള്ള മുറികളും മറ്റും വൃത്തിയാക്കി വാസയോഗ്യം ആക്കി . ഞങ്ങളുടെ സ്കൂളിൽ നടന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും പച്ചക്കറിയും മുതലായ ആവശ്യ വസ്തുക്കൾ എൻ എസ് എസ് വോളന്റീർസ് നൽകി . ഓഗസ്റ്റ് 16 ആം തീയതി നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദഘാടനം ചെയ്തു .

                ഓഗസ്റ്റ് 22 ആം തീയതി ദുരിദാശ്വാഡ്സ ക്യാമ്പില്ലേക് കൊണ്ടുവന്ന സാധനകളും എൻ എസ് എസ് വോളന്റീർസ് പാക്ക് ചെയുകതയും ഒരുക്കുകയും ചെയ്തു . 

                ഓഗസ്റ്റ് 27 ആം തീയതി ദുരിദാശ്വാസ ക്യാമ്പ് കഴിഞ്ഞ സ്കൂൾ വൃത്തിയാക്കി . കിണറും വെള്ളവും ക്ലോറിൻ ഉപയോഗിച് ശുചീകരിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ ഡോക്ടർ അനീഷ് പരിപാടിക് നേതൃത്വം നൽകി .പുതു വസ്ത്രങ്ങളും മറ്റും വിതരണം ചെയ്കയും വീടുകളിലേക്കു  ഫിനോയിൽ തുടങ്ങിയവ കൊടുക്കുകയും ചെയ്തു .

  
ദുരിതാശ്വാസ പരിപാടിയുടെ ഭാഗമായി നഷ്ടപെട്ടവർക് വിതരണം ചെയാൻ കലം പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ സാധനങ്ങൾ അത്യാവശ്യ സാത്താനാണ് വാങ്ങുകയും എൻ എസ് എസ് പി എ  സി കോർഡിനേറ്ററായ ബിനീഷ് സാറിന്റെ കൈയിൽ ഏല്പിക്കുകയും ചെയ്തു .


സ്വാതന്ത്ര്യ ദിനാഘോഷം - ഓഗസ്റ്റ് 15

മനസ്സ് നന്നാവട്ടെ , 

                    സ്വാതന്ത്ര്യം ഏതൊരു മനുഷ്യനും ഏതൊരു ജീവനും ആഗ്രഹിക്കുന്ന ഒന്ന് . സ്വാതത്ര്യം ഇല്ലാത്ത ഒന്നിനും ഈ ലോകത്തിൽ വിലയില്ല . പതിറ്റാണ്ടുകൾ പിന്നിട്ട സ്വാതന്ത്ര്യസമരത്തിന് ശേഷം വീര ജവാൻ മാരുടെ ചോരയിൽ നിന്നും ത്യാഗത്തി;ൽ നിന്നും നമ്മുക് ലഭിച്ച സ്വാതന്ത്ര്യം .പതിറ്റാണ്ടുകൾ പിന്നിടാലും മറക്കാൻ പറ്റാത്ത ചരിത്രം ആണ് ഭാരതത്തിന്റെ അഹിംസയുടെ മാർഗത്തിലൂടെ സ്വാതന്ത്ര്യം ലഭിച്ച ഏക രാജ്യം ആണ് നമ്മുടേത് . നമ്മുക് കിട്ടിയ ഈ സ്വാതന്ത്ര്യം എത്രയോ സ്വാതന്ത്ര്യ സമരസേനാനികളുടെ ചോരയും വിയർപ്പും ആണെന്ന് മനസിലാക്കാനും ഓർക്കാനും വേണ്ടി ആണ് കൊല്ലം തോറും നമ്മൾ ഈ ദിവസം ആഘോഷിക്കുന്നത് . 

                   സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച് സ്കൂളിൽ പതാക ഉയർത്തി . എൻ എസ് എസ് വോളന്റീർസ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു . സ്വാതന്ത്ര്യ ദിന സന്ദേശം പങ്കുവെച്ചു . മഴ പെയ്തെങ്കിലും കുട്ടികൾ എല്ലാ ഊർജ സ്വരത്തോട് കൂടി പരിപാടിയിൽ പങ്കെടുത്തു .

 

                 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം കുട്ടികൾ സംഘടിപ്പിച്ച ദുരിതാശ്വാസ നീതിയിലേക് ഉള്ള ഫണ്ട് റൈസിംഗിന് മ്യൂസിക്കൽ ഫ്യൂഷൻ പരിപാടി നടത്തി . സൗരവും സാരംഗ് ഉം സംഘടിപ്പിച്ച പരിപാടി കുട്ടികൾക്കു നവ ഊർജം നൽകി .

ഓണപ്പുടവ വിതരണവും ദുരിതാശ്വാസ ഫണ്ട് സ്വരുപണവും - ഓഗസ്റ്റ് 14

മനസ്സ് നന്നാവട്ടെ , 

                   നമ്മുടെ ഒപ്പം താമസിക്കുന്ന എല്ലാവരും ഓണവും മറ്റും ആഘോഷിച് നല്ല ഡ്രെസ്സുകൾ എടുത്ത് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും ആവണമെന്നില്ല . പക്ഷെ മറ്റുളവർക്കും നമ്മളെ പോല്ലേ ഓണം ആഘോഷിക്കാൻ സാധിക്കുകയാണെങ്കിൽ എത്ര സന്തോഷകരം ആയിരിക്കും .    

                  നമ്മുടെ സമൂഹത്തിൽ തന്നെ ഇതുപോല്ലേ ജീവിക്കുന്ന പലരും ഉണ്ട് . അവര്ക് ഒരു ഓണക്കോടി എന്ന പദ്ധതി ആണ് ഞങ്ങൾ തുടക്കം വെച്ചത് . ഓണത്തിന് അവര്ക് ഒരു ഓണക്കോടി നൽകുക . കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ എല്ലാവരും ചേർന്ന് ഓണപുടവകൾ വിതരണം ചെയ്തു . പി ടി എ പ്രസിഡന്റ് സി എസ് മണികണ്ഠൻ പുടവ വിതരണം ചെയ്തു .


                    അതുപോല്ലേ തന്നെ ദുരിതാശ്വാസത്തിനായ്‌യുള്ള ഫണ്ട് സ്വരൂപണത്തിന്നു പ്രിൻസിപ്പൽ അമ്പിളി സതീഷ് ഉദ്ഗാടനം ചെയ്തു . കൈതാങ് എന്ന് പേര് നൽകിയ പരിപാടിയിൽ മറ്റു പരിപാടികളും ചേർത്ത് കൊണ്ട് മറ്റുളവർക്കായി ദുരിതാശ്വാസപ്രവർത്തനത്തിന്നു തുടക്കം കുറിചു .

Wednesday, September 12, 2018

പുനർജനി - അവയവദാന സമ്മതപത്ര ശേഖരണം - ഓഗസ്ററ് 1

 മനസ്സ് നന്നാവട്ടെ ,

                     " അവയവദാനം മഹാദാനം '' . നമ്മുടെ സമൂഹത്തിനു എന്തെങ്കിലും നല്ലത് ചെയ്തു  എല്ലാവർക്കും ഉണ്ടാവും . നമ്മൾ മരിച്ചതിനു ശേഷം നമുക് എന്ത് സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല . എന്നാൽ മരിച്ചതിനു ശേഷവും നമ്മുക് മറ്റുള്ളവർക്കായി എന്തെങ്കിലും നല്ലത് ചെയാൻ സാധിക്കുകയാണെങ്കിൽ അതിനേലും മഹത്തരമായ പ്രവർത്തി വേറെ ഒന്നും ഇല്ല . ഈശ്വരൻ തന്ന ഈ ജീവിതം മാട്ടൂള്ളവരുടെ നന്മക്കായി ഉപയോഗികുമ്പോഴേ നമ്മൾ മനുഷ്യർ ആവുകയുള്ളൂ . 

                     അവയവദാനം നമ്മ്മുക് അതിന്നു ഒരു അവസരം ഒരുക്കുന്നു . നമ്മൾ അറിയാത്ത കുറെ പേര് ലോകത്തിന്റെ സൗന്ദര്യം കാണാനും കേൾക്കാനും കഴിയാത്തവരാണ് . അങ്ങനെ ആണെങ്കിൽ അവരുടെ ലോകം സുന്ദരമായത് ആക്കിതീർക്കാൻ സാധിക്കുന്നത് നമ്മുടെ സൗഭാഗ്യമാണ് . അവയവദാനത്തിലൂടെ നമ്മുടെ ലോകത്തെ പലരെയും നമ്മുക് സാധാരണ ജീവിതത്തിലേക് കൊണ്ടുവരാനാണ് സാധിക്കുന്നത് . 

                    ഞങ്ങളുടെ ദത്ത് ഗ്രാമനിവാസികളും ഈ ആശയം പങ്കുവെച്ചതാണ് ഞങ്ങൾ പുനർജനി പരിപാടിയുടെ ഭാഗമായി സമ്മതപത്രം വാങ്ങുവാൻ പോയപ്പോൾ . എല്ലാ നിവാസികളും ഈ പരിപാടിയിൽ സഹകരിക്കുകയാണ് ചെയ്തത് . അവരുടെ സഹകരണം കൊണ്ടാണ് 500 ഫോമുകളോളം ഞങ്ങള്ക് കിട്ടാൻ കഴിഞ്ഞത് . ഈ പരിപാടിയിലൂടെ മറ്റുള്ളവരിൽ സഹായിക്കുന്നതിനുള്ള വിത്ത് വിതക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു . എല്ലാ വോളന്റീർസിനും ജീവിതത്തിൽ എന്തെങ്കിലും നല്ലത് ചെയ്തു മാടങ്ങണമെന്ന ഒരു ചിന്താഗതിയും ഉണ്ടാവും എന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു .