Saturday, September 15, 2018
അധ്യാപക ദിനാഘോഷം - 5 സെപ്റ്റംബർ
മനസ്സ് നന്നാവട്ടെ ,
" മാതാ , പിതാ ,ഗുരു , ദൈവം " എന്നാണ് കുഞ്ഞുനാൾ മുതലേ നമ്മൾ പഠിച്ചിരിക്കുന്നത് . അമ്മയും അച്ഛനും കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സ്ഥാനം അധ്യാപകർക്കാണ് . അവർ ആണ് ദൈവത്തിലേക്ക് ഉള്ള വഴികാട്ടി . എല്ലാ ദിവസവും അവർ എല്ലാവരെയും ഒരുപോല്ലേ ആണ് കാണുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാം പറഞ്ഞു കൊടുക്കുകയും ചെയുകയും ചെയ്യുന്ന ഒരു അധ്യാപക ജീവിതം .
അവർ നമ്മുക്കുവേണ്ടി നമ്മളെ പഠിപ്പിക്കുവാനും നല്ല നിലയിൽ കാണുവാനും വേണ്ടി എന്തെല്ലാം ചെയുന്നു . അവരുടെ ജീവിതത്തിലെ കൂടുതൽ സമയവും അവർ നമ്മുടെ കൂടെ ആണ് ചിലവഴിക്കുന്നത് . എത്ര തിരക്കുകൾ ഉണ്ടായാലും നമ്മളെ പഠിപ്പിക്കാൻ അവർ നേരം കണ്ടെത്താറുണ്ട് . എല്ലാ ദിവസവും ജോലി ചെയുന്ന അവരുടെ സ്ഥാനത്തെ കുറിച് നമ്മൾ ചിന്തിക്കാറുണ്ടോ .
അവരുടെ സ്ഥാനം മനസിലാക്കാനും അവർക് ഒരു ദിവസം വിശ്രമിക്കാനും ആണ് ഞങ്ങൾ അധ്യാപകദിനം കൊണ്ട് ഉദേശിച്ചത് . എൻ എസ് എസ് വോളന്റീർസ് അന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക് പാഠ്യവിഷയങ്ങൾ എടുക്കുകയും അത് മനസിലാക്കി കൊടുക്കുകയും അധ്യാപകർക് കുറച് നേരം അവരുടെ വിഷയങ്ങൾ ഞങ്ങളെ ഏൽപിക്കുകയും ആണ് ചെയ്തത് . എൻ എസ് എസ്സിന്റെ എല്ലാ വോളന്റീർസും ഈ ദിവസം അധ്യാപകദിനം കുട്ടികളുടെയും അധ്യാപകരുടെയും കൂടെ ആഘോഷിച്ചു .
ഗ്രന്ടപേരെന്റ്സ് ഡേ - സെപ്റ്റംബർ 1
മനസ്സ് നന്നാവട്ടെ ,
പണ്ടത്തെ കാലത്തെ കുറിച് ആലോചിക്കുമ്പോൾ എല്ലാവർക്കും സന്തോഷം ആണ് . നമ്മുടെ കുട്ടികാലം എത്ര മനോഹരം , എന്ത് കുരുത്തക്കേടുകൾ കാണിച്ചാലും കുഴപ്പം ഉണ്ടാവില്ല , എത്ര കളിച്ചാലും മതിയാവില്ല , എന്നും അമ്മാമയുടെയോ അച്ചാച്ചന്റെയോ കൂടെ ഇരുന്നു കളിക്കാം കഥ കേൾക്കാം , പടികണ്ട ആവശ്യമേ ഇല്ല . സുന്ദരം ആയ കുട്ടിക്കാലത്തു നമ്മളെ താലോലികാനും തലോടാനും നേരം കണ്ടെത്തിയവരാണ് നമ്മുടെ അച്ഛനമ്മമാരും അച്ചാച്ചനും അമ്മാമയും ഒക്കെ.
അച്ഛൻ അമ്മമാർ ജോലിക്കു പോകുന്ന വീട്ടിൽ അച്ചാച്ചനും അമ്മാമയും തന്ന്നെ ആണ് നമ്മളെ നോക്കുന്നത് . പക്ഷെ നമ്മൾ വലുതായപ്പോൾ വയസു കൂടി അപ്പോൾ പണ്ടത്തെ പോല്ലേ നമ്മൾ അവരോട് മിണ്ടാനോ കളിക്കാനോ നിൽക്കാറില്ല . പക്ഷെ അവർക് നമ്മളോടോള്ള സ്നേഹം എപ്പഴും കുറഞ്ഞട്ടില്ല അവര്ക് ഇപ്പോഴും നമ്മൾ കുഞ്ഞി കുട്ടികൾ തന്നെയാണ് . അപ്പോൾ അവരോടൊപ്പം സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തേണ്ടത് നമ്മളുടെ ചുമതലയാണ് .
ഗ്രന്ടപേരെന്റ്സ് ഡേ ആഘോഷിക്കുന്നതിലൂടെ അവരുടെ ഒപ്പം സംവതിക്കുക എന്ന ലക്‌ഷ്യം ആയിരുന്നു ഞങ്ങളുടേത് . ഇതിന്റെ ഭാഗമായി അവരോട് ഒപ്പം സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും അവരുടെ കാലത്തെ കുറിച്ച അവർ സംസാരിക്കുകയും ചെയ്തു . പങ്കെടുത്ത എല്ലാവര്ക്കും സ്നേഹോപഹാരങ്ങൾ നൽകി ഞങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു .
Thursday, September 13, 2018
കൈതാങ് - ദുരിതാശ്വാസ പ്രവർത്തനങ്ങൾ
മനസ്സ് നന്നാവട്ടെ ,
കേരളം നേരിട്ട മഹാപ്രളയം നമ്മുക് എല്ലാവര്ക്കും ഒരു ഞെട്ടൽ തന്നെ ആണ് . 100 കൊല്ലത്തിനു ശേഷം നമ്മെ ബാധിച്ച നാശ നഷ്ടങ്ങൾ ആണ് സമ്മാനിച്ചത് . പാവപ്പെട്ടവരെ ആണ് ഇത് കൂടുതൽ ബാധിച്ചത് . ഈ ദുരിതത്തിൽ പെട്ട എല്ലാവരെയും സഹായിക്കാൻ നമ്മുക് സാധിക്കില്ലെങ്കിലും കഴിയാവുന്നത്രെ നമ്മൾ സഹായിക്കേണ്ടത് നമ്മുടെ കർത്തവ്യം ആയി മാറുന്നു .
ദുരിതാശ്വാസ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ക്യാമ്പില്ലേക്ക് ഉള്ള മുറികളും മറ്റും വൃത്തിയാക്കി വാസയോഗ്യം ആക്കി . ഞങ്ങളുടെ സ്കൂളിൽ നടന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും പച്ചക്കറിയും മുതലായ ആവശ്യ വസ്തുക്കൾ എൻ എസ് എസ് വോളന്റീർസ് നൽകി . ഓഗസ്റ്റ് 16 ആം തീയതി നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദഘാടനം ചെയ്തു .
ഓഗസ്റ്റ് 22 ആം തീയതി ദുരിദാശ്വാഡ്സ ക്യാമ്പില്ലേക് കൊണ്ടുവന്ന സാധനകളും എൻ എസ് എസ് വോളന്റീർസ് പാക്ക് ചെയുകതയും ഒരുക്കുകയും ചെയ്തു .
ഓഗസ്റ്റ് 27 ആം തീയതി ദുരിദാശ്വാസ ക്യാമ്പ് കഴിഞ്ഞ സ്കൂൾ വൃത്തിയാക്കി . കിണറും വെള്ളവും ക്ലോറിൻ ഉപയോഗിച് ശുചീകരിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർ ഡോക്ടർ അനീഷ് പരിപാടിക് നേതൃത്വം നൽകി .പുതു വസ്ത്രങ്ങളും മറ്റും വിതരണം ചെയ്കയും വീടുകളിലേക്കു ഫിനോയിൽ തുടങ്ങിയവ കൊടുക്കുകയും ചെയ്തു .
ദുരിതാശ്വാസ പരിപാടിയുടെ ഭാഗമായി നഷ്ടപെട്ടവർക് വിതരണം ചെയാൻ കലം പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ സാധനങ്ങൾ അത്യാവശ്യ സാത്താനാണ് വാങ്ങുകയും എൻ എസ് എസ് പി എ സി കോർഡിനേറ്ററായ ബിനീഷ് സാറിന്റെ കൈയിൽ ഏല്പിക്കുകയും ചെയ്തു .
സ്വാതന്ത്ര്യ ദിനാഘോഷം - ഓഗസ്റ്റ് 15
മനസ്സ് നന്നാവട്ടെ ,
സ്വാതന്ത്ര്യം ഏതൊരു മനുഷ്യനും ഏതൊരു ജീവനും ആഗ്രഹിക്കുന്ന ഒന്ന് . സ്വാതത്ര്യം ഇല്ലാത്ത ഒന്നിനും ഈ ലോകത്തിൽ വിലയില്ല . പതിറ്റാണ്ടുകൾ പിന്നിട്ട സ്വാതന്ത്ര്യസമരത്തിന് ശേഷം വീര ജവാൻ മാരുടെ ചോരയിൽ നിന്നും ത്യാഗത്തി;ൽ നിന്നും നമ്മുക് ലഭിച്ച സ്വാതന്ത്ര്യം .പതിറ്റാണ്ടുകൾ പിന്നിടാലും മറക്കാൻ പറ്റാത്ത ചരിത്രം ആണ് ഭാരതത്തിന്റെ അഹിംസയുടെ മാർഗത്തിലൂടെ സ്വാതന്ത്ര്യം ലഭിച്ച ഏക രാജ്യം ആണ് നമ്മുടേത് . നമ്മുക് കിട്ടിയ ഈ സ്വാതന്ത്ര്യം എത്രയോ സ്വാതന്ത്ര്യ സമരസേനാനികളുടെ ചോരയും വിയർപ്പും ആണെന്ന് മനസിലാക്കാനും ഓർക്കാനും വേണ്ടി ആണ് കൊല്ലം തോറും നമ്മൾ ഈ ദിവസം ആഘോഷിക്കുന്നത് .
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച് സ്കൂളിൽ പതാക ഉയർത്തി . എൻ എസ് എസ് വോളന്റീർസ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു . സ്വാതന്ത്ര്യ ദിന സന്ദേശം പങ്കുവെച്ചു . മഴ പെയ്തെങ്കിലും കുട്ടികൾ എല്ലാ ഊർജ സ്വരത്തോട് കൂടി പരിപാടിയിൽ പങ്കെടുത്തു .
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം കുട്ടികൾ സംഘടിപ്പിച്ച ദുരിതാശ്വാസ നീതിയിലേക് ഉള്ള ഫണ്ട് റൈസിംഗിന് മ്യൂസിക്കൽ ഫ്യൂഷൻ പരിപാടി നടത്തി . സൗരവും സാരംഗ് ഉം സംഘടിപ്പിച്ച പരിപാടി കുട്ടികൾക്കു നവ ഊർജം നൽകി .
ഓണപ്പുടവ വിതരണവും ദുരിതാശ്വാസ ഫണ്ട് സ്വരുപണവും - ഓഗസ്റ്റ് 14
മനസ്സ് നന്നാവട്ടെ ,
നമ്മുടെ ഒപ്പം താമസിക്കുന്ന എല്ലാവരും ഓണവും മറ്റും ആഘോഷിച് നല്ല ഡ്രെസ്സുകൾ എടുത്ത് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും ആവണമെന്നില്ല . പക്ഷെ മറ്റുളവർക്കും നമ്മളെ പോല്ലേ ഓണം ആഘോഷിക്കാൻ സാധിക്കുകയാണെങ്കിൽ എത്ര സന്തോഷകരം ആയിരിക്കും .
നമ്മുടെ സമൂഹത്തിൽ തന്നെ ഇതുപോല്ലേ ജീവിക്കുന്ന പലരും ഉണ്ട് . അവര്ക് ഒരു ഓണക്കോടി എന്ന പദ്ധതി ആണ് ഞങ്ങൾ തുടക്കം വെച്ചത് . ഓണത്തിന് അവര്ക് ഒരു ഓണക്കോടി നൽകുക . കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ എല്ലാവരും ചേർന്ന് ഓണപുടവകൾ വിതരണം ചെയ്തു . പി ടി എ പ്രസിഡന്റ് സി എസ് മണികണ്ഠൻ പുടവ വിതരണം ചെയ്തു .
അതുപോല്ലേ തന്നെ ദുരിതാശ്വാസത്തിനായ്‌യുള്ള ഫണ്ട് സ്വരൂപണത്തിന്നു പ്രിൻസിപ്പൽ അമ്പിളി സതീഷ് ഉദ്ഗാടനം ചെയ്തു . കൈതാങ് എന്ന് പേര് നൽകിയ പരിപാടിയിൽ മറ്റു പരിപാടികളും ചേർത്ത് കൊണ്ട് മറ്റുളവർക്കായി ദുരിതാശ്വാസപ്രവർത്തനത്തിന്നു തുടക്കം കുറിചു .
Wednesday, September 12, 2018
പുനർജനി - അവയവദാന സമ്മതപത്ര ശേഖരണം - ഓഗസ്ററ് 1
മനസ്സ് നന്നാവട്ടെ ,
" അവയവദാനം മഹാദാനം '' . നമ്മുടെ സമൂഹത്തിനു എന്തെങ്കിലും നല്ലത് ചെയ്തു എല്ലാവർക്കും ഉണ്ടാവും . നമ്മൾ മരിച്ചതിനു ശേഷം നമുക് എന്ത് സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല . എന്നാൽ മരിച്ചതിനു ശേഷവും നമ്മുക് മറ്റുള്ളവർക്കായി എന്തെങ്കിലും നല്ലത് ചെയാൻ സാധിക്കുകയാണെങ്കിൽ അതിനേലും മഹത്തരമായ പ്രവർത്തി വേറെ ഒന്നും ഇല്ല . ഈശ്വരൻ തന്ന ഈ ജീവിതം മാട്ടൂള്ളവരുടെ നന്മക്കായി ഉപയോഗികുമ്പോഴേ നമ്മൾ മനുഷ്യർ ആവുകയുള്ളൂ .
അവയവദാനം നമ്മ്മുക് അതിന്നു ഒരു അവസരം ഒരുക്കുന്നു . നമ്മൾ അറിയാത്ത കുറെ പേര് ലോകത്തിന്റെ സൗന്ദര്യം കാണാനും കേൾക്കാനും കഴിയാത്തവരാണ് . അങ്ങനെ ആണെങ്കിൽ അവരുടെ ലോകം സുന്ദരമായത് ആക്കിതീർക്കാൻ സാധിക്കുന്നത് നമ്മുടെ സൗഭാഗ്യമാണ് . അവയവദാനത്തിലൂടെ നമ്മുടെ ലോകത്തെ പലരെയും നമ്മുക് സാധാരണ ജീവിതത്തിലേക് കൊണ്ടുവരാനാണ് സാധിക്കുന്നത് .
ഞങ്ങളുടെ ദത്ത് ഗ്രാമനിവാസികളും ഈ ആശയം പങ്കുവെച്ചതാണ് ഞങ്ങൾ പുനർജനി പരിപാടിയുടെ ഭാഗമായി സമ്മതപത്രം വാങ്ങുവാൻ പോയപ്പോൾ . എല്ലാ നിവാസികളും ഈ പരിപാടിയിൽ സഹകരിക്കുകയാണ് ചെയ്തത് . അവരുടെ സഹകരണം കൊണ്ടാണ് 500 ഫോമുകളോളം ഞങ്ങള്ക് കിട്ടാൻ കഴിഞ്ഞത് . ഈ പരിപാടിയിലൂടെ മറ്റുള്ളവരിൽ സഹായിക്കുന്നതിനുള്ള വിത്ത് വിതക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു . എല്ലാ വോളന്റീർസിനും ജീവിതത്തിൽ എന്തെങ്കിലും നല്ലത് ചെയ്തു മാടങ്ങണമെന്ന ഒരു ചിന്താഗതിയും ഉണ്ടാവും എന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു .
Sunday, September 9, 2018
കൃഷിക്കൂട്ടം - പച്ചക്കറി കൃഷി തോട്ടം - 26-31 ജൂലൈ
മനസ്സ് നന്നാവട്ടെ ,
ഇന്ന് എല്ലാം വില കൊടുത്തു വാങ്ങേണ്ട കാലം ആയിരിക്കുന്നു . പണ്ട് കാലത്തെ രീതികളിൽ ഉള്ള പലതും നമ്മുക് ഇപ്പോൾ ആവശ്യം ആയി വന്നിരിക്കുന്നു . എല്ലാവരും വില കൊടുത്തു വാങ്ങുമ്പോൾ നമ്മൾ നിത്യമായി ഉപയോഗിക്കുന്ന പലതിനും വില ഉയരുന്നു , മായം കൂടുന്നു . പച്ചക്കറികൾക് വരെ വില കൂടുന്ന ഈ കാലത് വീടുകളിലും സ്കൂളുകളിലും ഒരു പച്ചക്കറി തോട്ടമൊ അടുക്കള തോട്ടമൊ അത്യാവശ്യം ആയി വരുന്നു .
ഇപ്പോൾ നമ്മുക് കിട്ടുന്ന ഏത് പച്ചക്കറികൾ ആയാലും അത് നമ്മുക് വിശ്വാസത്തോടെ കഴിക്കാൻ സാധിക്കില്ല കാരണം എല്ലാത്തിലും മായം ആണ് . തമിഴ്‌നാട്ടിനും കർണാടകയിൽ നിന്നും കൊണ്ടുവരുന്ന ഈ പച്ചക്കറികൾ എവിടെ വരെ ഏതാണ് ഏതാണ്ട് ഒരു ആഴ്ചയോളം എടുക്കും പിന്നെ വിട്ടു പോകാൻ വേറെ ഒരു ആഴ്ച എന്നിട്ടും നമ്മുക് കിട്ടുന്ന പച്ചക്കറികൾ ശുദ്ധം ആണെന്ന് പറയുമ്പോഴേ അറിയാം അതിൽ മായം കൂടുതൽ ആണെന്ന് . അതുകൊണ്ടാണ് വീടുകളിൽ പച്ചക്കറി കൃഷിയുടെ അത്യാവശ്യം കൂടുന്നത് . നമ്മുടെ വീടുകളിൽ തന്നെ ആണ് ഈ കൃഷി നടക്കുന്നതെങ്കിൽ നമ്മുക് വിശ്വാസത്തോടെയും സന്തോഷത്തോടെയും അത് കഴിക്കാൻ സാധിക്കും .
"ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പരിപാടിയുടെ കീഴിൽ വരുന്ന മട്ടുപ്പാവ് കൃഷി ആണ് ഞങ്ങളുടെ സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 26 ജൂലൈയിൽ തുടങ്ങിയത് . സ്കൂളില്തന്റെ മട്ടുപ്പാവിൽ ഗ്രോബാഗുകളിൽ ആയി 250 പച്ചക്കറി തൈകൊളോളം നാട്ടു പിടിപ്പിച്ചു . പയർ , പടവലം , കയ്പക്യ , മത്തൻ , മുളക് , വെണ്ടക്ക , തുടങ്ങിയതടങ്ങുന്ന കൃഷി ആണ് ആരംഭിച്ചത് .
കരിയർ ഗൈഡൻസ് ക്ലാസ് - 26 ജൂലൈ
മനസ്സ് നന്നാവട്ടെ ,
നമ്മൾ ഓരോരുത്തരുക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ട് .ആ ആഗ്രഹങ്ങൾ ആണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . എല്ലാവർക്കും ഈ ആഗ്രഹങ്ങൾ ഉണ്ടാവും പക്ഷെ ഒട്ടുമിക്യ എല്ലാവർക്കും അവരുടെ ആഗ്രഹം എങ്ങനെ സഫലം ആകണം എന്ന് അറിയുന്നുണ്ടാവില്ല . അവരെ മുന്നോട്ട് നയിക്കാനോ വഴി കാണിക്കാനോ ആരും ഇല്ലാത്തതുകൊണ്ടാണ് എങ്ങനെ സംഭവിക്കുന്നത് .
ഈ ആഗ്രഹങ്ങൾ സഫലീകരിക്കാൻ അവര്ക് ഒരു വഴികാട്ടിയെ മാത്രം ആണ് ആവശ്യം . ആ വഴികാട്ടി അവരുടെ അച്ഛൻ ആവാം അമ്മ ആവാം അധ്യാപകരാവാം കൂട്ടുകാരാവാം , ആരായാലും തന്നെ അവര്ക് ആ വഴി കാട്ടികൊടുത്താൽ മാത്രം മതി പിന്നെ മുന്നോട് സഞ്ചരിക്കാൻ അവര്ക് പേടി ഉണ്ടാവില്ല . കുട്ടിക്കാലത്തു തന്നെ അവർക് ഇത് ലഭ്യമായാൽ അവർക് പിന്നെ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വരില്ല .
ഈ നയം സ്കൂളൂകളിലെ തുടങ്ങേണ്ടതാണ് . ഞങ്ങളുടെ സ്കൂളിൽ ഇതിനു എൻ എസ് എസ് യൂണിറ്റ് ആണ് നേതൃത്വം നൽകി പരിപാടി സംഘടിപ്പിച്ചത് . ത്യശ്ശൂർ തക്ഷശില ഇൻസ്റ്റിറ്റ്യൂട്ടിലെ ഹരികൃഷ്ണൻ സർ നടത്തിയ ഈ ക്ലാസ്സിൽ എല്ലാവര്ക്കും വളരെ ഉപയോഗപ്രദം ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പ്ലസ് ടു പഠനതിന്നു ശേഷം നമ്മുക് ഏതൊക്കെ രീതിയിൽ നമ്മുടെ വഴികൾ മാറ്റാം എന്ന് അദ്ദേഹം പറഞ്ഞുതരികയും ഐ എ എസ് പരീക്ഷക് എങ്ങനെ തയാറെടുക്കാം എന്ന് മനസിലാക്കി തരികയും ചെയ്തു .
കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യവും നാട്ടുവൈദ്യവും - ഔഷധക്കഞ്ഞി വിതരണം -24 ജൂലൈ
മനസ്സ് നന്നാവട്ടെ ,
കർക്കിടകം പരിശുധിയുടെയും വിശ്വാസത്തിന്റെയും നാളുകൾ അറിയിക്കുന്ന മലയാള മാസങ്ങളിലെ ഏറ്റവും അവസാനത്തെ മാസം . മൽസ്യമാംസ ഭക്ഷണങ്ങൾ ഉപേക്ഷിച് ലളിതഭക്ഷണങ്ങൾ കഴിച് രാമായണമാസം ആചരിക്കുന്ന എല്ലാവരും കഴിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി . തികച്ചും ഔഷധങ്ങൾ കൊണ്ട് ഇണ്ടാകുന്ന ഈ കഞ്ഞി ശരീരത്തിനും മനസിനും ഏറ്റവും ബലപ്രദമാണ് . സാധാരണ ലഭ്യമാവുന്ന സാധനങ്ങൾ കൊണ്ടാണ് ഇതു ഉണ്ടാകുന്നത് എന്നാണു മറ്റൊരു കാര്യം .
കുട്ടികൾ മുതൽ എല്ലാവര്ക്കും കഴിക്കാൻ സാധിക്കുന്നതുകൊണ്ടും ആരോഗ്യത്തിനു വളരെ അതികം നല്ലതു ആയതുകൊണ്ടും ഇതിന്റെ മേന്മ കൂടുന്നു . പക്ഷെ ഈ വരുന്ന തലമുറക്ക് നാട്ടുവൈദ്യത്തെ കുറിച്ചോ ഔഷധക്കഞ്ഞിയെ കുറിചോ അറിയാൻ സാധ്യത വളരെ കുറവാണ് . അവരെ ഇതു പരിചയപ്പെടുത്തുകയും അവരക് മനസിലാക്കി കൊടുക്കുകയും ചെയ്യുവാനായി എൻ എസ് എസ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .
"കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യവും നാട്ടുവൈദ്യവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസ് സ്കൂൾ പ്രിൻസിപ്പൽ അമ്പിളി സതീഷ് ഉദ്ഗാടനം ചെയ്തു . ആയുർവേദ ഡോക്ടർ ആയ ഡോക്ടർ ഫെബിന ക്ലാസ് എടുത്തു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു . തുടർന്ന് എൻ എസ് എസ് വോളന്റീർസ് ഉണ്ടാക്കിയ ഔഷധകഞ്ഞി വിദ്യാർത്ഥികൾക്കും ടീച്ചേഴ്സിനും വിതരണം ചെയ്തു .
Saturday, September 8, 2018
ഔഷധത്തോട്ടവും വാഴക്കൃഷിയും - 11,12 ജൂലൈ
മനസ്സ് നന്നാവട്ടെ ,
ആരോഗ്യം ഓരോരുത്തരുടെയും സമ്പത്താണ് എന്ന് എല്ലാർക്കും അറിയാം അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും എല്ലാവറും പറയാറുണ്ട് . നമ്മുക് അസുഗം വരുമ്പോൾ അമ്മ പറയും 'മോനെ മരുന്ന് കഴിക്ക് ' പക്ഷെ അതൊന്നും നമ്മൾ വക വെക്കാറില്ല . നമ്മൾ ചിന്തിക്കും പണ്ടും ആളുകൾക്ക് അസുഗം വന്നിരുന്നല്ലോ അന്ന് ഇന്ന് നമ്മൾ കഴിക്കുന്ന പാരസെറ്റമോൾ ഒന്നും ഇല്ലാർണല്ലോ എന്നിട്ടും അവര്ക് ഒന്നും പറ്റിയിരുന്നില്ലല്ലോ?
പക്ഷെ എമ്മും ഈ മരുന്നുകൾ ഇണ്ടായിരുന്നു അത് ആയുർവേദ മരുന്നുകൾ ആയിരുന്നു എന്ന് മാത്രം . വനത്തിൽ പോയി അവർ കൊണ്ടുവന്നിരുന്ന ഇലകളും മറ്റും ആയിരുന്നു അവരുടെ മരുന്നുകൾ . ആ മരുന്നുകൾ ഇന്നത്തെ മരുന്നുകളേക്കാൾ എത്രയോ നല്ലതായിരുന്നു . ഇന്നത്തെ മരുന്നുകളേക്കാൾ നല്ലതും പാർഷ്യഫലങ്ങൾ ഒന്നുമില്ലാത്തതായിരുന്നു അവയെല്ലാം . തുളസി , കുറുന്തോട്ടി, ആരിവേപ്പ് തുടങ്ങി എല്ലാതും അവരുടെ ഔഷധങ്ങൾ ആയിരുന്നു . ഈ കാലത്തും ഇതെലാം ഉണ്ടായിട്ടും നമ്മൾ അത് ഉപയോഗിക്കുന്നത് വളരെ ചുരുക്കം ആണ് .
ഓരോ വീട്ടിലും ഈ ഔഷധങ്ങൾ ഉണ്ടെങ്കിൽ അത്യാവശ്യ സമയത് നമ്മുക് മരുന്ന് കടകളിയ്ക്ക് ഓടേണ്ടി വരില്ല . അതാണ് ഔഷധത്തോട്ടം കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് . ഓരോ വീട്ടിലും ഓരോ ഔഷധതോട്ടം ഉണ്ടെങ്കിൽ അത് അത്രയും നല്ലതായിരിക്കും എന്ന് എല്ലാവരും പറയും പക്ഷെ അത് ചെയാൻ ആണ് മടി വരുന്നത് . സ്കൂളിലും ഇതുപോലത്തെ തോട്ടങ്ങൾ ഉള്ളത് നല്ലതാണ് ഈ ചിന്താഗതി ആണ് സ്കൂളിൽ ഒരു ഔഷധത്തോട്ടം നിർമിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിൽ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ഔഷധതോട്ടം നിർമിക്കുകയും അതിന്റെ കൂടെ വാഴ കൃഷി തുടങ്ങുകയും ഉണ്ടായി . ഈ പരിപാടിയിൽ എല്ലാ വോളുണ്ടീയേഴ്‌സും പങ്കെടുക്കുകയും അവരുടെ വീടുകളിൽ നിന്ന് ഔഷധച്ചെടികൾ കൊണ്ടുവന്നു വെക്കുകയും ചെയ്തു .
Friday, September 7, 2018
ജൂൺ 26 - ലഹരി വിരുദ്ധ ദിനം - കാവലാൾ
മനസ്സ് നന്നാവട്ടെ ,
ലഹരി ? അത് നല്ലതാണോ ? അതോ ചീത്തയാണോ ? ഒറ്റ പ്രാവശ്യം മറ്റുള്ളവരോട് ചോദിച്ചാൽ എല്ലാവരും പറയുന്നത് അത് നല്ലതല്ല ചീത്തയാണ് എന്നായിരിക്കും . പക്ഷെ നമ്മൾ ചിന്തിക്കുന്നത് വേറെ രീതിയിലായതുകൊണ്ടാണ് നമ്മൾ നല്ലതല്ല എന്ന് പറയുന്നത് . പക്ഷെ എന്റെ അഭിപ്രായത്തിൽ ലഹരി നല്ലതാണ് . ലഹരി ഇല്ലാത്ത ജീവിതം വെറും പാഴ്വസ്തു മാത്രം ആയിത്തീരുന്നു . പക്ഷെ ഈ ലഹരി എന്തിനുവേണ്ടി ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആയിരിക്കണം അതിലാണ് പലർക്കും തെറ്റ് പറ്റുന്നത് .
പല തരത്തിലുള്ള ലഹരികൾ ഉണ്ട് ആ ലഹരി നമ്മൾ തിരഞ്ഞെടുക്കുമ്പോൾ മാത്രം ആണ് പലരും പല വഴിക്ക് ആയി പോകുന്നത് . പലർക്കും പലതിനോടും ലഹരി ഉണ്ടാവാം ചില്ലറക് അത് പടിക്കുന്നതിനോടാവാം , ചില്ലറക് അത് കളികുന്നതിനോടാവാം , മറ്റു ചില്ലറക് അത് പാട്ടിനോടൊ ഡാൻസിനോടോ ആവാം . എന്റെ കാര്യം ചോദിച്ചാൽ എനിക് എൻ എസ് എസ് എന്നോടാണ് ലഹരി . പലർക്കും ഏതൊക്കെ തന്നെ ആയിരികാം പക്ഷെ എന്നാലും അതിലും ചിറക് മാത്രമായിരിക്കും ലഹരി വസിഹുകോളോടുള്ള ലഹരി .
ലഹരി ഉപയോഗിക്കുന്ന ഒട്ടുമിക്യ ആളുകൾക്കും അത് കുട്ടികൾ ആവട്ടെ അതോ മുതിർന്നവർ ആവട്ടെ അവര്ക് ഇതിന്റെ ദൂഷ്യവശങ്ങൾ അറിയില്ലാ . അതുപോല്ലേ തന്നെ അവര്ക് ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് അറിയില്ലാ അതുകൊണ്ടാണ് അവർ ലഹരിയിൽ ആസ്വാദനം കണ്ടെത്തുന്നത് . കുട്ടികളിൽ ഈ പ്രവണത തടയാൻ ആദ്യമേ ഉള്ള പ്രവർത്തനം മാത്രം മതി . ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കൂട്ടികളിൽ അവബോധനം സൃഷ്ടിക്കാൻ ആയി എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് എക്‌സൈസ് ഡിപ്പാർട്മെന്റിലെ ഓഫീസർസ് ആയ റാഫിയും രീതികയും കുട്ടികൾക്കു ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച് ക്ലാസ് എടുത്തു . തുടർന്ന് ലഹരിവിമുക്ത പ്രതിജ്ഞ എടുക്കുകയും കുട്ടികൾ ദത്ത് ഗ്രാമത്തിൽ അവബോധനം ഉണ്ടാകുകയും ചെയ്തു .
Thursday, September 6, 2018
യോഗാദിനാചരണം - 21 ജൂൺ
മനസ്സ് നന്നാവട്ടെ ,
മനുഷ്യൻ ഓടുകയാണ് എന്തിനെന്നറിയാതെ എന്തിന്റെയൊക്കെ പുറകില്കൂടെ. ഈ ഓട്ടത്തിനിടയിൽ അവൻ പലതും മറന്നു പോകുന്നു. സ്വന്തം ആരോഗ്യം നോക്കാനോ മാനസികനില എങ്ങനെയാണ് എന്ന് ചിന്തിക്കാനോ അവന് നേരമില്ല . എന്ന് അവർ നെട്ടോട്ടം ഓടി മുന്നോട് ഏതാണ് ശ്രമിക്കുമ്പോഴും അവൻ ജീവിതത്തിൽ നിന്ന് ഒരടി പിന്നോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അവൻ മനസിലാകുന്നില്ല.
ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ നല്ല ആരോഗ്യം വേണമെന്നുള്ളത് ഒരു പ്രധാന ഘടകമാണ് . പക്ഷെ ഈ നെട്ടോട്ടത്തിനിടയിൽ അവന് അവന്റെ ആരോഗ്യത്തെ കുറിച്ച ചിത്തിക്കാൻ എവിടെയാണ് നേരം? അവൻ എങ്ങോട്ടെന്നറിയാതെ ഓടുന്ന ഈ കാലഘട്ടത്തിൽ അവൻ സ്വന്തം കുടുംബത്തെ പോലും മറക്കുന്ന ഈ കാലത്തു സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ അവനു എവിടെന്ന് നേരം കിട്ടാനാണ് ?
ലോക യോഗാദിനത്തോടനുബന്ധിച് കുട്ടികൾക് യോഗയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസിലാക്കികൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം . ഇതിനുവേണ്ടി ഡോക്ടർ സുഹാസിന്റെ നേതൃത്വത്തിൽ അവബോധന ക്ലാസും യോഗാചരണവും സംഘടിപ്പിച്ചു . എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ വോളന്ടീയേഴ്‌സും ടീച്ചേഴ്സും പങ്കെടുക്കുകയും ചെയ്തു .
Monday, September 3, 2018
വായനാദിനാചരണം - ജൂൺ 19
മനസ്സ് നന്നാവട്ടെ,
വായിച്ചു വളരണം ,വാനോളം വളരണം . വായനയെ കുറിച്ച് പലരും ഇത് പറയാറുണ്ട് . അതെല്ലാം നമ്മൾ അവഗണിക്കുകയല്ലാതെ അതിന്റെ അർഥം ചിന്തിക്കുകയോ അവർ ഇതുകൊണ്ട് അത് പറയുന്നു എന്ന് ആലോചിക്കുകയോ ചെയാറില്ല . നമ്മൾ എല്ലാവരും വളരെ അതികം തിരക്കിലാണ് അതുകൊണ്ടാവണം ആർക്കും പുസ്തകം എടുക്കാനോ വായിക്കാനോ നേരം കിട്ടാറില്ല അല്ലെങ്കി വായിക്കാൻ നേരം കണ്ടെത്താറില്ല . വായനയും നമ്മൾ തമ്മിലും ഒരു വലിയ മതിൽ തന്നെ വന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ദിവസത്തെ പ്രാധാന്യം കൂടുന്നു . നമ്മൾ ഏതൊരു മേഖല തിരഞ്ഞെടുത്താലും വായന ഇലാതെ ആ മേഖലയിൽ പിടിച്ചു നിൽക്കാൻ നമ്മുക് സാധിക്കുന്നതല്ല .
നമ്മൾ എത്ര വായിച്ചാലും ഇനിയും വായിക്കാൻ ഇണ്ടാവും എന്നതാണ് മറ്റൊരുകാര്യം . ഡിജിറ്റൽ സാങ്കേതിക ലോകത്ത് വായനയുടെ പ്രാദാന്യം കുറഞ്ഞു വരുന്ന ഈ സമയത് വായനയിലേക്ക് മടങ്ങാൻ ഒരവസരം നൽകാൻ പലരും ചിന്തിക്കാറുണ്ട്. വായന ദിനത്തിന്റെ ഭാഗമായി ഞങ്ങളുടെ എൻ എസ് എസ് യൂണിറ്റും ഈ ദിനം വായനയുടെ പ്രാധാന്യം മറ്റുള്ളവരിലും കുട്ടികളിലും എത്തിക്കാൻ ആണ് ശ്രമിച്ചത് . വായന ദിനത്തിന്റെ ഭാഗമായി ഞങളുടെ പ്രോഗ്രാം ഓഫീസർ ആയ അജിത് മാഷ് കുട്ടികൾക്കു വായനയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞു കൊടുക്കുകയും വായനയുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുകയും ചെയ്തു .
വായനയുടെ പ്രാധാന്യത്തെ കുറിച്ച മനസിലാക്കാൻ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുക്കുകയും അവർ പൂർണ നേതൃത്വം വഹിക്കുകയും ചെയ്തു . ഇനി വരാനുള്ള നൂറു വർഷങ്ങളിലും വായന മരിക്കാതെ മാത്രമേ ഓരോരുത്തരും ഇണ്ടാവു എന്ന് ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു.
വായിച്ചു വളരണം ,വാനോളം വളരണം . വായനയെ കുറിച്ച് പലരും ഇത് പറയാറുണ്ട് . അതെല്ലാം നമ്മൾ അവഗണിക്കുകയല്ലാതെ അതിന്റെ അർഥം ചിന്തിക്കുകയോ അവർ ഇതുകൊണ്ട് അത് പറയുന്നു എന്ന് ആലോചിക്കുകയോ ചെയാറില്ല . നമ്മൾ എല്ലാവരും വളരെ അതികം തിരക്കിലാണ് അതുകൊണ്ടാവണം ആർക്കും പുസ്തകം എടുക്കാനോ വായിക്കാനോ നേരം കിട്ടാറില്ല അല്ലെങ്കി വായിക്കാൻ നേരം കണ്ടെത്താറില്ല . വായനയും നമ്മൾ തമ്മിലും ഒരു വലിയ മതിൽ തന്നെ വന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ദിവസത്തെ പ്രാധാന്യം കൂടുന്നു . നമ്മൾ ഏതൊരു മേഖല തിരഞ്ഞെടുത്താലും വായന ഇലാതെ ആ മേഖലയിൽ പിടിച്ചു നിൽക്കാൻ നമ്മുക് സാധിക്കുന്നതല്ല .
നമ്മൾ എത്ര വായിച്ചാലും ഇനിയും വായിക്കാൻ ഇണ്ടാവും എന്നതാണ് മറ്റൊരുകാര്യം . ഡിജിറ്റൽ സാങ്കേതിക ലോകത്ത് വായനയുടെ പ്രാദാന്യം കുറഞ്ഞു വരുന്ന ഈ സമയത് വായനയിലേക്ക് മടങ്ങാൻ ഒരവസരം നൽകാൻ പലരും ചിന്തിക്കാറുണ്ട്. വായന ദിനത്തിന്റെ ഭാഗമായി ഞങ്ങളുടെ എൻ എസ് എസ് യൂണിറ്റും ഈ ദിനം വായനയുടെ പ്രാധാന്യം മറ്റുള്ളവരിലും കുട്ടികളിലും എത്തിക്കാൻ ആണ് ശ്രമിച്ചത് . വായന ദിനത്തിന്റെ ഭാഗമായി ഞങളുടെ പ്രോഗ്രാം ഓഫീസർ ആയ അജിത് മാഷ് കുട്ടികൾക്കു വായനയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞു കൊടുക്കുകയും വായനയുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുകയും ചെയ്തു .
വായനയുടെ പ്രാധാന്യത്തെ കുറിച്ച മനസിലാക്കാൻ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുക്കുകയും അവർ പൂർണ നേതൃത്വം വഹിക്കുകയും ചെയ്തു . ഇനി വരാനുള്ള നൂറു വർഷങ്ങളിലും വായന മരിക്കാതെ മാത്രമേ ഓരോരുത്തരും ഇണ്ടാവു എന്ന് ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു.
Saturday, September 1, 2018
ഈദ് ഉൽ ഫിത്തർ ആഘോഷം - സമൂഹ നോമ്പുതുറ
മനസ് നന്നാവട്ടെ ,
ഈദ് ഉൽ ഫിത്തർ ലോകത്തിലെ എല്ലാ മുസ്ലിം മത വിശ്വാസികളും സന്തോഷത്തോടെയും അച്ചടക്കത്തോടെയും ആഘോഷിക്കുകയും സ്നേഹം പങ്ക്‌വെക്കുകയും ചെയ്യുന്ന പെരുനാൾ ദിനം . സൗഹാർദത്തിന്റെ നവ പുലരിയുമായി കുട്ടികൾ ആഘോഷിക്കുന്ന പെരുനാൾ രാവ് . ഒരു മാസക്കാലം അവരുടെ അന്നപാനീയങ്ങൾ വെടിഞ്ഞും മറ്റുള്ളവരുടെ സന്തോഷങ്ങളിലും ദുകങ്ങളിലും പങ്കുചേർനും എല്ലാവരും അത് കൊണ്ടാടുന്നു . സ്നേഹവും സൗഹാർദവും പങ്കുവെക്കാനുള്ള ലോകത്തിനോടുള്ള ആഹ്വാനമാണ് ഈദ് ഉൽ ഫിത്തർ .
എല്ലാ ദിവസവും വൈകുനേരം നിസ്കരിച് നോമ്പ് തുറക്കൽ ആണ് പതിവ് . നമ്മുടെ സമൂഹത്തിലുള്ള എല്ലാ വിശ്വാസികളും നോമ്പ് എടുക്കാറുണ്ട് . പക്ഷെ സമൂഹത്തിലെ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിചു ആവണമെന്നില്ല നോമ്പ് തുറക്കുന്നത് . എല്ലാവരും വീടുകളിലും പള്ളികളിലുമാണ് നോമ്പ് തുറക്കാറുള്ളത് . സ്നേഹവും സൗഹാർദവും പാക്കുവെക്കാൻ ഏറ്റവും നല്ല ഇടമാണ് നമ്മുടെ സമൂഹം അങ്ങനെ ആകുമ്പോൾ നോമ്പ് തുറ നമ്മുടെ സമൂഹത്തിൽ ആവുമ്പോൾ അതിന്റെ ആക്കം കൂടുകയും അതിന്റെ ഉള്ളിലുള്ള ചിന്തയെയും വിശ്വാസത്തെയും ഉയർത്താൻ സാധിക്കുകയും ചെയ്യും . ഇതായിരുന്നു ഞങ്ങളുടെ എൻ എസ് എസ് യൂണിറ്റിന്റെയും ലക്‌ഷ്യം . നമ്മൾ ചെയുന്നത് ഒരു വ്യക്തിക്കാവുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും വേണ്ടി ആവുമ്പോൾ . ഈ ആശയം ആണ് ഞങ്ങൾ നടത്തിയ സമൂഹ നോമ്പുതുറ കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചതും .
ഞങ്ങളുടെ സ്കൂളിൽ എൻ എസ് എസ് വോളന്റീർസ് ജൂലൈ 13 ആം തിയതി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ ദത്തു ഗ്രാമനിവാസികൾ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു . എല്ലാ ചിട്ടയോടും വിപുലതയോടും സംഘടിപ്പിച്ച ഈ പരിപാടി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഗാടനം ചെയ്തു , എസ് എൻ ട്രസ്റ്റ് പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷധ വഹിച്ചു , സ്കൂൾ പ്രിൻസിപ്പൽ അമ്പിളി സതീഷ് ആശംസ അർപ്പിച്ചു . സമൂഹ നോമ്പുതുറയിൽ എല്ലാ വോളന്റീർസും പങ്കെടുക്കുകയും പരിപാടി വിജയകരമായി പൂർത്തിയാകാൻ മുൻകൈ എടുക്കുകയും ചെയ്ത . എല്ലാവര്ക്കും നമ്മുടെ സമൂഹത്തോട് ഉള്ള നമ്മുടെ പ്രദിബദ്ദത മനസ്സിലാവാൻ സാധിച്ചെന്നു വിശ്വസിക്കുന്നു.
Subscribe to:
Posts (Atom)